- വരുമാന സര്‍ട്ടിഫിക്കറ്റ് അപേക്ഷിക്കുന്നതെങ്ങിനെ? അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച Annexure 3-ഇല് പൂരിപ്പിച്ച അപേക്ഷ വില്ലജ് ഓഫീസിര്‍ക്ക് സമര്‍പ്പിക്കുക। തസ്തവേജായി കൊടുക്കേണ്ട രേഖകള്‍ സ്വത്തു, റേഷന്‍ കാര്‍ഡ്, അല്ലെങ്ങില്‍ ശമ്പളവുമായി ബന്ധപ്പെട്ടതാകണം.
- തത്ദേശി (Nativity) സര്‍ട്ടിഫിക്കറ്റ് അപേക്ഷിക്കുന്നതെങ്ങിനെ? ഈ സര്‍ട്ടിഫിക്കറ്റ് അപേക്ഷിക്കുവാന്‍ പ്രത്യേകിച്ചൊരു അപേക്ഷ ഫോറം ഇല്ല. ഒരു വെള്ളക്കടലാസില്‍ അപേക്ഷ എഴുതി അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് സഹിതം വില്ലജ് ഓഫീസിര്‍ക്ക് സമര്‍പ്പിക്കുക. തസ്തവേജായി കൊടുക്കേണ്ട രേഖകള്‍ സ്വത്തു, റേഷന്‍ കാര്‍ഡ്, അല്ലെങ്ങില്‍ ശമ്പളവുമായി ബന്ധപ്പെട്ടതാകണം. സായുധ സേനക്ക് നല്കുവാനുള്ള തത്ദേശി സര്‍ട്ടിഫിക്കറ്റ് ആണെങ്ങില്‍ അഡീഷണല്‍ ജില്ല മാജിസ്ട്രടും കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. കേരളത്തിന് പുറത്തുള്ളവര്‍ ഈ അപേക്ഷയോടൊപ്പം താമസ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടി വരും. പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട അപേക്ഷകര്‍ കോര്‍ട്ട് ഫീയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു.
- താമസ സര്‍ട്ടിഫിക്കറ്റ് അപേക്ഷിക്കുന്നതെങ്ങിനെ? വെള്ളക്കടലാസില്‍ പൂരിപ്പിച്ച അപേക്ഷയിന്മേല് അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ചു, രേഖയായി റേഷന്‍ കാര്‍ഡ് അഥവാ സമ്മതിദാന അടയാള കാര്‍ഡ് സമര്‍പ്പിക്കാവുന്നതാണ്.
Thursday, 7 August, 2008
നിങ്ങള്‍ക്കറിയാമോ? എന്ത്? എങ്ങിനെ? എന്ന്
കേരള സര്‍ക്കാരുടെ ഔദ്യോഗിഗ വെബ് സയിട്ടില്‍ വളരെ പ്രധാനപ്പെട്ട, എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ താഴെ പുനഃ: പ്രസിദ്ധീകരിക്കുന്നു.
Subscribe to:
Post Comments (Atom)
1 comment:
aashamsakal.....
Post a Comment