Monday, 4 August, 2008

നിങ്ങള്‍ക്കറിയാമോ? പ്രവാസി മലയാളികള്‍ക്കയൊരു വെബ് സയിറ്റ്

പ്രവാസി മലയാളികള്‍ക്കായി നിലവിലുള്ള ഒരു വെബ് സയിട്ടാണ് http://www.norka.gov.in/. പ്രവാസി ഭാരതീയരില്‍ ഭൂരിഭാഗവും കേരളീയരാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. ഇത്രയും അധികം പ്രവാസികള്‍ അധിവസിക്കുന്ന മറ്റൊരു സംസ്ഥാനം ഇന്ത്യയില്‍ ഇല്ലെന്നു തന്നെ പറയാം. അത് കൊണ്ടു തന്നെ പ്രവാസികളുടെ പല പ്രസ്നങ്ങളും കൈകാര്യം ചെയ്യേണ്ട ചുമതല കേരളത്തിനുണ്ട്.

NORKA എന്ന സ്ഥാപനം പ്രവാസികള്‍ക്കായി വളരെ ഏറെ സഹായങ്ങള്‍ ചെയ്തു വരുന്നു. ഉദാഹരണത്തിന്, പ്രവാസികള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും ഈ സ്ഥാപനത്ത്തിന്ടെ വെബ് സയിട്ടില്‍ പ്രസിദ്ധപ്പെടുത്തുന്നു.

No comments: